Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vote Bribery

Thrissur

വോ​ട്ടു​കോ​ഴ: കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​നു​നേ​രേ ജ​ല​പീ​ര​ങ്കി

വ​ട​ക്കാ​ഞ്ചേ​രി: വോ​ട്ടു​കോ​ഴ വി​വാ​ദ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​നു​നേ​രേ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്നാ​ണ് മാ​ർ​ച്ച് ആ​രം​ഭി​ച്ച​ത്. ബ്ലോ​ക്ക് ഓ​ഫീ​സി​നു​സ​മീ​പം സം​സ്ഥാ​ന​പാ​ത​യി​ൽ ബാ​രി​ക്കേ​ഡു​ക​ൾ ഉ​യ​ർ​ത്തി പോ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞു. ഇ​തു മ​റി​ക​ട​ന്നു പ്ര​വ​ർ​ത്ത​ക​ർ മു​ന്നേ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്.

സ്ത്രീ​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രാ​ണു മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​ത്. എം.​പി. വി​ൻ​സെ​ന്‍റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​ന് 50 ല​ക്ഷം കോ​ഴ ന​ൽ​കി​യെ​ന്ന ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പ​ടു​ത്ത​ൽ സം​ബ​ന്ധി​ച്ച് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു എം.​പി വി​ൻ​സെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.

പി.​ജി. ജ​യ​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, ഷാ​ഹി​ദ റ​ഹ്‌​മാ​ൻ, പി.​ജെ. രാ​ജു, എ​ൻ.​ആ​ർ. സ​തീ​ശ​ൻ, പി.​ഐ. ഷാ​ന​വാ​സ്, എ​സ്.​എ.​എ. ആ​സാ​ദ്, പി.​എ​ൻ. വൈ​ശാ​ഖ്, ബു​ഷ​റ റ​ഷീ​ദ്, ഒ. ​ശ്രീ​കൃ​ഷ്ണ​ൻ, അ​മ്പ​ല​പ്പാ​ട്ട് മ​ണി​ക​ണ്ഠ​ൻ, ബി​ജോ​യ് ബാ​ബു, ജ​യ​ൻ മം​ഗ​ലം, കെ. ​നാ​രാ​യ​ണ​ൻ​കു​ട്ടി, സ​ന്ധ്യ കൊ​ട​ക്കാ​ട​ത്ത്, എ. ​മു​സ്ത​ഫ, ടി.​പി ഗി​രീ​ശ​ൻ, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, പി.​ടി. ജ​യ്സ​ൺ, മോ​ജു​മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ർ​ച്ചി​നെ​തു​ട​ർ​ന്ന് തൃ​ശൂ​ർ- ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കു​രു​ക്കി​ൽ​പ്പെ​ട്ട ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ർ നി​ര​ന്ത​രം ഹോ​ണ​ടി​ച്ച് പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​തു പ്ര​വ​ർ​ത്ത​ക​രു​മാ​യി ചെ​റി​യ​തോ​തി​ൽ സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

Latest News

Corehub Up